ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണമാണ്.

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്

ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്. പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ:പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം ,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു.

എം.ജി ബിജു

പ്രസിഡൻ്റ്

റാബിയ അബ്ബാസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസഫ് മറ്റത്തിലാനി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എല്‍സി ജോയ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശശികുമാര്‍ വി.കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ആരിഫുദ്ദീന്‍ എ പി എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വയനാട് ജില്ലയുടെ വടക്ക് പടിഞ്ഞാറേ മുനമ്പിൽ ഡെക്കാൺ പീഠഭൂമിയൂടെ അഗ്രഭാഗത്തായി ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും വൈവിധ്യം പുലർത്തുന്ന  ഗ്രാമ പഞ്ചായത്താണ് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്. സമ്പന്നമായ പ്രകൃതിസൗന്ദര്യവും വൈവിധ്യമാർന്ന ഭൗമഘടനയും ഉള്ള ഒരു പ്രദേശം. വടക്ക് : കോളയാട്,കണിച്ചാർ,കേളകം,കൊട്ടിയൂർ,തിരുനെല്ലി ഗ്രാമപഞ്ചായത്തുകൾകിഴക്ക് : മാനന്തവാടി മുനിസിപ്പാലിറ്റി,എടവക ഗ്രാമപഞ്ചായത്ത്തെക്ക് : എടവക,തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്പടിഞ്ഞാറ്: തൊണ്ടർനാട് ,കോളയാട്,കണിച്ചാർ ഗ്രാമപഞ്ചായത്തുകൾ ജില്ല: വയനാട്താലൂക്ക്: മാനന്തവാടി താലൂക്ക്ബ്ലോക്ക് പഞ്ചായത്ത് : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്വില്ലേജുകൾ: പേര്യ, തവിഞ്ഞാൽ, വാളാട്വിസ്തീർണ്ണം: 142.3 ചതുരശ്ര കിലോമീറ്റർജനസംഖ്യാ കണക്കുകൾമൊത്തം ജനസംഖ്യ: 40,231പുരുഷന്മാർ: 20,000സ്ത്രീകൾ: 20,231ജനസാന്ദ്രത: 125 (ചതുരശ്ര കിലോമീറ്ററിൽ)സ്ത്രീ-പുരുഷ അനുപാതം: 1036 (1000 പുരുഷന്മാർക്ക്)സാക്ഷരതാ നിരക്ക് മൊത്തം സാക്ഷരത : 80.34%പുരുഷ സാക്ഷരത: 82.62%സ്ത്രീ സാക്ഷരത: 78.13%ഭരണപരമായ വിവരങ്ങൾ  (ത്രിതല പഞ്ചായത്ത് തലങ്ങൾ)ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം: 23...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വേടരാജാക്കന്മാരുടെയും പഴശ്ശിയുടേയും ചരിത്രജീവിതങ്ങളുമായി ബന്ധമുള്ള വയനാടന്‍ ഗ്രാമങ്ങളിലൊന്നാണ് തവിഞ്ഞാല്‍. വേടരാജകുമാരിയായിരുന്ന ഇരവി തന്റെ സ്വന്തം കാതിലെ തോടകള്‍ വിറ്റ് സ്ഥാപിച്ച മൂന്ന് ക്ഷേത്രങ്ങളിലൊന്നാണ് തവിഞ്ഞാലിലെ ഇരവിമല(ഇരുമനത്തൂര്‍)യെന്ന് ഐതീഹ്യങ്ങളില്‍ കാണുന്നു. പഴശ്ശിയെ തളയ്ക്കാന്‍ പേരിയയിലും തിണ്ടുമ്മലിലും ഇംഗ്ളീഷുകാരുടെ സൈനികപോസ്റുകള്‍ നിലനിന്നിരുന്നു. നെപ്പോളിയനെ പോലും തോല്‍പിച്ച വെല്ലസ്ളിയെ കിടുകിടെ വിറപ്പിച്ച പഴശ്ശിരാജാവിനെ സഹായിച്ച വയനാട്ടുകാരില്‍ തവിഞ്ഞാല്‍കാര്‍ മുന്നില്‍നില്‍ക്കുന്നു. എടച്ചന കുങ്കന്റേയും തലയ്ക്കല്‍ ചന്തുവിന്റേയും വീരകഥകള്‍ ഇന്നാട്ടുകാര്‍ക്ക് സ്വന്തം ചരിത്രമാണ്. വയനാട്ടിലെ പ്രമുഖ ആദിവാസിസമൂഹമായ കുറിച്യപ്പടയാളികള്‍ പഴശ്ശിയോടൊപ്പം സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് പോരാടിയിരുന്നു. പഴശ്ശിയുമായി ബന്ധപ്പെട്ട ധാരാളം ക്ഷേത്രങ്ങളും ദേവസ്വംഭൂമികളും തവിഞ്ഞാല്‍ പഞ്ചായത്തിന്റെ വിവിധ...

കൂടുതൽ വായിക്കുക