2025 ഡെലിമിറ്റേഷൻ വാർഡ് വിഭജനത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന 22 വാർഡിൽ നിന്ന് 23 വാർഡുകളിലേക്ക് കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു
ഇ-വേസ്റ്റ് രഹിത തവിഞ്ഞാൽ: എല്ലാ വാർഡുകളിലും ഇലക്ട്രോണിക് മാലിന്യ ശേഖരണ ക്യാമ്പയിനുമായി ഗ്രാമപഞ്ചായത്ത്

May 19, 2026

പരിസ്ഥിതി സൗഹൃദവും മാലിന്യമുക്തവുമായ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ഇ-വേസ്റ്റ് രഹിത ഗ്രാമപഞ്ചായത്ത് ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇലക്ട്രോണിക് മാലിന്യ ശേഖരണം സംഘടിപ്പിക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും അവ പരിസ്ഥിതിക്ക് ഭീഷണിയാകുന്നത് തടയുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, കീബോർഡുകൾ, മൗസുകൾ, ടെലിവിഷനുകൾ, ചാർജറുകൾ, കേബിളുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഭാഗങ്ങൾ, മറ്റ് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ശേഖരണത്തിൽ ഉൾപ്പെടുത്തും. ഇത്തരം മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നതും കത്തിക്കുന്നതും മണ്ണിലും വെള്ളത്തിലും ദോഷകരമായ ഘടകങ്ങൾ കലരാൻ ഇടയാക്കും. അതിനാൽ ഇ-മാലിന്യങ്ങൾ സാധാരണ ഗാർഹിക മാലിന്യങ്ങളിൽനിന്ന് വേർതിരിച്ച് സുരക്ഷിതമായി കൈമാറേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. 

EWaste