കാഴ്ചപ്പാടും സമഗ്ര വികസന ദൗത്യവും
ഗുണമേന്മയുള്ള സേവനവും സുതാര്യമായ ഭരണനിർവഹണവും ജനകീയ വികസനവും ഉറപ്പാക്കുന്നതിനുള്ള തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാടും ദൗത്യവും
ഗുണമേന്മാധിഷ്ഠിത ഭരണനിർവഹണത്തിലൂടെയും കാര്യക്ഷമമായ സേവന സംവിധാനത്തിലൂടെയും ജനങ്ങളുടെ സംതൃപ്തി ഉറപ്പാക്കുക
പഞ്ചായത്ത് ഓഫീസിൽ സമ്പൂർണ്ണ ഗുണമേന്മാ പരിപാലന സംവിധാനം പൂർണ്ണമായി നടപ്പിലാക്കുക.
പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി ലഭ്യമാക്കുക.
പൊതുജനങ്ങളുടെ പരിപൂർണ്ണ സംതൃപ്തി ഉറപ്പുവരുത്തുക.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ സർവ്വതോമുഖമായ പുരോഗതിയും വികസനവും ഉറപ്പാക്കുക.
ഗുണമേന്മാ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ച് വിലയിരുത്തിക്കൊണ്ട്, പഞ്ചായത്ത് ഓഫീസിനെ പൂർണ്ണമായും ഒരു ജനസൗഹൃദ കാര്യാലയമായി മാറ്റുക.