സേവനാവകാശം
സേവനാവകാശ നിയമം — ഗ്രാമപഞ്ചായത്ത് സേവനങ്ങൾ
എന്താണ് സേവനാവകാശ നിയമം? 2012-ലെ കേരള സേവനാവകാശ നിയമം (2012-ലെ 18-ാം ആക്റ്റ്) പ്രകാരം, സർക്കാർ വകുപ്പുകളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നൽകാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഓരോ സേവനത്തിനും സമയപരിധി, സേവനം നൽകേണ്ട ഉദ്യോഗസ്ഥൻ, കാലതാമസം നേരിട്ടാൽ പരാതിപ്പെടാവുന്ന ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ കേരള ഗസറ്റിൽ (തദ്ദേശസ്വയംഭരണ വകുപ്പ്, വിജ്ഞാപനം നമ്പർ LSGD/PD/18138/2024-DED3, 26 ജൂലൈ 2024) വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്നു. പൂർണ്ണമായ വിജ്ഞാപനം താഴെ കാണുന്ന പി.ഡി.എഫ്. ഫയലിൽ സ്ക്രോൾ ചെയ്ത് വായിക്കാനോ ഡൗൺലോഡ് ചെയ്യാനോ സാധിക്കും.
ഗസറ്റ് വിജ്ഞാപനം (പൂർണ്ണരൂപം)
1. സിവിൽ രജിസ്ട്രേഷൻ (ജനനം, മരണം, വിവാഹം, ദത്തെടുക്കൽ)
| ക്രമ നം. | സേവനത്തിന്റെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥൻ | ഒന്നാം അപ്പീൽ അധികാരി | രണ്ടാം അപ്പീൽ അധികാരി |
|---|---|---|---|---|---|
| 1.1 | ജനനം/മരണം/ നിർജ്ജീവ ജനനം രജിസ്ട്രേഷൻ (1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്റ്റ്, 1999-ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ) | 1) ആശുപത്രിയിൽ വച്ച് നടന്ന ജനനമെങ്കിൽ റിപ്പോർട്ടു ലഭിച്ച് ഒരു ദിവസം (കിയോസ്ക് സൗകര്യമുള്ള സ്ഥലങ്ങളിൽ മാത്രം) 2) മറ്റുള്ളവ 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 1.2 | ജനന രജിസ്ട്രേഷനിൽ പേര് ചേർക്കൽ | 1) 7 ദിവസം 2) അനുമതി ആവശ്യമുള്ളവയിൽ അനുമതി ലഭിച്ച് 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 1.3 | ജനനം/മരണം താമസിച്ചു രജിസ്റ്റർ ചെയ്യൽ | അനുമതി ലഭിച്ച് 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 1.4 | ജനന-മരണ രജിസ്റ്ററിൽ തിരുത്തുകൾ വരുത്തുന്നതിന് | 15 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 1.5 | ജനന/മരണ സർട്ടിഫിക്കറ്റ് | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 1.6 | ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് നൽകലും | 5 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 1.7 | വിദേശത്തു വച്ച് നടന്ന ജനനം ഇന്ത്യയിൽ സ്വന്തം സ്ഥലത്ത് രജിസ്ട്രേഷൻ ചെയ്യുന്നതിന് (സെക്ഷൻ 20) | 15 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം |
| 1.8 | വിവാഹ രജിസ്ട്രേഷൻ (ഹിന്ദു വിവാഹ ആക്റ്റ് 1955 / കേരള ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ 1957) | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയം ഭരണ വകുപ്പ്] |
| 1.9 | വിവാഹം താമസിച്ചു രജിസ്റ്റർ ചെയ്യൽ (30 ദിവസത്തിന് ശേഷമുള്ളവ) | അനുമതി ലഭിച്ച് 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയം ഭരണ വകുപ്പ്] |
| 1.10 | വിവാഹ സർട്ടിഫിക്കറ്റ് (കേരള ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ 1957 പ്രകാരം) | 7 ദിവസം | തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) | രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയം ഭരണ വകുപ്പ്] |
| 1.11 | കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 — 45 ദിവസത്തിനുള്ളിൽ മെമ്മോറാണ്ടം ഫയൽ ചെയ്തവ | 7 ദിവസം | വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ്) | വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയംഭരണ വകുപ്പ്] |
| 1.12 | 45 ദിവസത്തിനുശേഷം 5 വർഷത്തിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് | 7 ദിവസം | വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ്) | വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയംഭരണ വകുപ്പ്] |
| 1.13 | വിവാഹം നടന്ന് 5 വർഷത്തിനുശേഷം രജിസ്റ്റർ ചെയ്യുന്നതിന് | അനുമതി ലഭിച്ച് 7 ദിവസം | വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ്) | വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയംഭരണ വകുപ്പ്] |
| 1.14 | വിവാഹ സർട്ടിഫിക്കറ്റ് (കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 പ്രകാരം) | 7 ദിവസം | വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി) | വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ്) | വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയംഭരണ വകുപ്പ്] |
2. കെട്ടിടങ്ങൾ
| ക്രമ നം. | സേവനത്തിന്റെ വിവരം | സമയപരിധി | നിയുക്ത ഉദ്യോഗസ്ഥൻ |
|---|---|---|---|
| 2.1 | കെട്ടിടനിർമ്മാണ പെർമിറ്റ് / വികസന പെർമിറ്റ് (കോമ്പൗണ്ട് വാൾ, കിണർ എന്നിവയ്ക്കും ബാധകം), പ്ലാൻ അംഗീകാരം | 15 പ്രവൃത്തി ദിവസം | പ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ / എക്സിക്യൂട്ടീവ് എഞ്ചിനീയർ / സൂപ്രണ്ടിംഗ് എഞ്ചിനീയർ / സെക്രട്ടറി |
| 2.2 | കെട്ടിട നിർമ്മാണ അനുമതി — സെൽഫ് സർട്ടിഫിക്കേഷൻ | അതേ ദിവസം | അസിസ്റ്റന്റ് എഞ്ചിനീയർ |
| 2.3 | കെട്ടിടം പൊളിച്ചു മാറ്റൽ / പുനർനിർമ്മാണം / കൂട്ടിച്ചേർക്കൽ എന്നിവയ്ക്കുള്ള പെർമിറ്റ് | 15 ദിവസം | പ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ / എക്സിക്യൂട്ടീവ് എഞ്ചിനീയർ / സൂപ്രണ്ടിംഗ് എഞ്ചിനീയർ / സെക്രട്ടറി |
| 2.4 | കെട്ടിടങ്ങളുടെ അടിത്തറ നിരപ്പ് (പ്ലിന്ത് ലെവൽ) അംഗീകാരം | 5 ദിവസം | പ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ / എക്സിക്യൂട്ടീവ് എഞ്ചിനീയർ / സൂപ്രണ്ടിംഗ് എഞ്ചിനീയർ / സെക്രട്ടറി |
| 2.5 | ഒക്യുപൻസി സർട്ടിഫിക്കറ്റ് | 15 ദിവസം | സെക്രട്ടറി |
| 2.6 | കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ മാറ്റം വരുത്തൽ | 30 ദിവസം | സെക്രട്ടറി |
| 2.7 | കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (നികുതി കുടിശ്ശിക ഇല്ലാത്തവർക്ക്) | തത്സമയം | സെക്രട്ടറി |
| 2.8 | താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ് | 7 ദിവസം | സെക്രട്ടറി |
| 2.9 | കെട്ടിടത്തിന്റെ കാലപ്പഴക്കം | 3 ദിവസം | സെക്രട്ടറി |
| 2.10 | കെട്ടിടങ്ങൾക്ക് നികുതി നിർണ്ണയവും പുനർനിർണ്ണയവും നമ്പർ നൽകലും | 15 ദിവസം | സെക്രട്ടറി |
| 2.11 | ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് നികുതി ഒഴിവാക്കി നൽകൽ | 15 ദിവസം | സെക്രട്ടറി |
| 2.12 | നികുതി ഇളവ് അനുവദിക്കൽ | 15 ദിവസം | സെക്രട്ടറി |
ഒന്നാം അപ്പീൽ അധികാരി: ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | രണ്ടാം അപ്പീൽ അധികാരി: അഡീഷണൽ ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
3. ലൈസൻസുകൾ, രജിസ്ട്രേഷനുകൾ, അനുമതികൾ
| ക്രമ നം. | സേവനത്തിന്റെ വിവരം | സമയപരിധി |
|---|---|---|
| 3.1 | സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ | 7 ദിവസം |
| 3.2 | ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനുവാദം | 30 ദിവസം |
| 3.3 | ലൈസൻസ് പുതുക്കൽ | അതേ ദിവസം |
| 3.4 | തൊഴിൽ നികുതി ഒടുക്കൽ | അതേ ദിവസം |
| 3.5 | ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ | 15 ദിവസം |
| 3.6 | ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ | 7 ദിവസം |
| 3.7 | സിനിമ തിയേറ്റർ ലൈസൻസ് | 30 ദിവസം |
| 3.8 | സിനിമ തിയേറ്റർ ലൈസൻസ് പുതുക്കൽ | 15 ദിവസം |
| 3.9 | നായ്ക്കൾക്കുള്ള ലൈസൻസ് | 3 ദിവസം |
| 3.10 | ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ | 30 ദിവസം |
| 3.11 | സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ | 15 ദിവസം |
നിയുക്ത ഉദ്യോഗസ്ഥൻ: സെക്രട്ടറി | ഒന്നാം അപ്പീൽ അധികാരി: ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | രണ്ടാം അപ്പീൽ അധികാരി: അഡീഷണൽ ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
4. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ / മറ്റു ക്ഷേമകാര്യ സേവനങ്ങൾ
| ക്രമ നം. | സേവനത്തിന്റെ വിവരം | സമയപരിധി |
|---|---|---|
| 4.1 | വിധവ പെൻഷൻ | 40 ദിവസം |
| 4.2 | വാർദ്ധക്യകാല പെൻഷൻ | 40 ദിവസം |
| 4.3 | വികലാംഗ പെൻഷൻ | 40 ദിവസം |
| 4.4 | കർഷക തൊഴിലാളി പെൻഷൻ | 40 ദിവസം |
| 4.5 | 50 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ | 40 ദിവസം |
നിയുക്ത ഉദ്യോഗസ്ഥൻ: സെക്രട്ടറി | ഒന്നാം അപ്പീൽ അധികാരി: ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം | രണ്ടാം അപ്പീൽ അധികാരി: അഡീഷണൽ ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
അവലംബം: കേരള ഗസറ്റ് അസാധാരണം, വാല്യം 13, നമ്പർ 2573, തിരുവനന്തപുരം, 07-08-2024. തദ്ദേശസ്വയംഭരണ വകുപ്പ് വിജ്ഞാപനം LSGD/PD/18138/2024-DED3, തീയതി 26-07-2024.