പൈതൃക ടൂറിസം
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വയനാടിന്റെ സുന്ദരമായ പ്രകൃതിയോടൊപ്പം ഗോത്രപൈതൃകത്തെയും സംരക്ഷിക്കുന്ന ഒരു പ്രദേശമാണ്. ചരിത്രത്തിന്റെ വീരഗാഥകൾ ഉറങ്ങുന്ന പെരിയ ചുരം (പെരിയ പാസ്), പഴശ്ശിരാജാവിന്റെ പോരാട്ടചരിത്രത്തിലെ നിർണായക അധ്യായത്തിന് സാക്ഷ്യം വഹിച്ച മണ്ണാണ്.1797 മാർച്ച് 18-ന് മേജർ കാമറൂണിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈനികസംഘത്തെ പഴശ്ശിരാജാവിന്റെ ഗറില്ലാ സേന ഇവിടെ പതിയിരുന്ന് ആക്രമിച്ചു.ഏകദേശം 1,100 സൈനികരടങ്ങിയ ബ്രിട്ടീഷ് സേനയെ പൂർണ്ണമായി പരാജയപ്പെടുത്തിയ ഈ പോരാട്ടം പഴശ്ശിരാജാവിന്റെ തന്ത്രപാടവത്തിന്റെയും ധീരതയുടെയും ചരിത്രസാക്ഷ്യമാണ്. കേരളവർമ്മ വീര പഴശ്ശി തമ്പുരാനൊടപ്പം തോളോട് തോൾ ചേർന്ന് ബ്രിട്ടീഷുകാരോടെതിരെ പടപൊരുതിയവരുടെ പിൻമുറക്കാരാണ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ആദിവാസി ഗോത്രവിഭാഗങ്ങൾ. ഇന്നും തനതായഗോത്ര ജീവിതരീതി കാത്ത് സൂക്ഷിക്കുന്നതോടെപ്പം അവരുടെ ഭാഷ, ആചാരങ്ങൾ, വേഷം, ആഭരണങ്ങൾ, കല, പാട്ടുകൾ, ഭക്ഷണം, കാടിനെ ആശ്രയിച്ചുള്ള അറിവുകൾ, പ്രകൃതിയോടുള്ള സഹജീവനം എല്ലാം പിന്തുടരുകയും അവ ഇവിടുത്തെ ഗോത്രപൈതൃകവുമാണ് . ഇത് സംരക്ഷിച്ച് സന്ദർശകർക്ക് ഗോത്രജീവിതത്തിന്റെ യഥാർത്ഥ അനുഭവം പകർന്ന് നൽകുന്നതിനും ചരിത്രവും പ്രകൃതിയും കൈകോർക്കുന്ന പെരിയ ചുരം മുതൽ പഴശ്ശിരാജാവിന്റെ വീരസ്മരണകളിലൂടെ ഒരു പൈതൃക യാത്രയും ഒരുക്കുന്നതിനാണ് പൈതൃക ടൂറിസം നടപ്പിലാക്കിയിരിക്കുന്നത്. പ്രകൃതി, സംസ്കാരം, ഗോത്രപൈതൃകവും ചരിത്രഏടുകളും ഉള്‍ച്ചേർന്ന ഈ സുസ്ഥിരമായ ടൂറിസം മാതൃക തവിഞ്ഞാലിനെ ടൂറിസം മേഖലയിൽ ഉയർത്തിക്കൊണ്ടുവരാനുള്ള മികച്ച സാധ്യതകളുള്ള പദ്ധതിയാണ്.