2025 ഡെലിമിറ്റേഷൻ വാർഡ് വിഭജനത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന 22 വാർഡിൽ നിന്ന് 23 വാർഡുകളിലേക്ക് കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു
ഇ-വേസ്റ്റ് രഹിത തവിഞ്ഞാൽ: എല്ലാ വാർഡുകളിലും ഇലക്ട്രോണിക് മാലിന്യ ശേഖരണ ക്യാമ്പയിനുമായി ഗ്രാമപഞ്ചായത്ത്

🌿 ഇ-വേസ്റ്റ് രഹിത തവിഞ്ഞാൽ – സമ്പൂർണ്ണ പ്രഖ്യാപനം നടത്തി! 🌿

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളും ഇലക്ട്രോണിക് മാലിന്യമുക്ത വാർഡുകളായി മാറി!

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഇ-വേസ്റ്റ് രഹിത തവിഞ്ഞാൽ ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കി. ഒക്ടോബർ 28, 29 തീയതികളിലായി പഞ്ചായത്തിലെ 23 വാർഡുകളിലും നടത്തിയ ഇലക്ട്രോണിക് മാലിന്യ ശേഖരണ പ്രവർത്തനങ്ങളിലൂടെ എല്ലാ വാർഡുകളെയും സമ്പൂർണ്ണ ഇ-മാലിന്യമുക്ത വാർഡുകളായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

തുടർന്ന്, 2026 ഒക്ടോബർ 30-ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിനെ ഇ-മാലിന്യ വിമുക്ത ഗ്രാമപഞ്ചായത്തായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം.ജി. ബിജു ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പരിസ്ഥിതി സൗഹൃദവും ശുചിത്വപൂർണ്ണവുമായ തവിഞ്ഞാൽ സൃഷ്ടിക്കുന്നതിനുള്ള ഈ മാതൃകാപരമായ പ്രവർത്തനത്തിൽ ജനപ്രതിനിധികൾ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിലെ സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തം നിർണായകമായി.

ഇലക്ട്രോണിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരണത്തിനായി കൈമാറുക എന്ന ഉത്തരവാദിത്തബോധം ജനങ്ങളിൽ വളർത്തിയെടുക്കാനും ഈ ക്യാമ്പയിനിലൂടെ സാധിച്ചു.

 

💚 നമുക്ക് ഒരുമിച്ച് മുന്നേറാം... ഇ-വേസ്റ്റ് രഹിത തവിഞ്ഞാലിനായി!

E-Waste Free GP Campaign